 
അടൂർ: കുറവർ സമുദായ സംരക്ഷണ സമിതി ഏഴാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു .വിദ്യാഭ്യാസപരമായ ഉന്നതിയിലൂടെ മാത്രമേ സമുദായത്തിന് സമഗ്രമായ പുരോഗതിയിലേക്ക് എത്താൻ കഴിയുവെന്നും അതിന് സംഘടിതമായ മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിദ്യാഭ്യാസ പ്രതിഭകളെ ആദരിച്ചു. പത്തനംതിട്ട മാക്കാംകുന്ന് മാർ ഗ്രീഗോറിയോസ് ശാന്തി സദനം ഡയറക്ടർ ഫാ.ബർസ് കീപ്പ റമ്പാൻ കർഷക അവാർഡ് ജേതാക്കളെ ആദരിച്ചു. സുശീല കുഞ്ഞമ്മ കുറുപ്പ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി സന്തോഷ്, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് അംഗം റോസമ്മ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.