
ഇലവുംതിട്ട: ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് തൽക്ഷണം മരിച്ചു. ഉള്ളന്നൂർ കരിങ്ങാലി മോടിയിൽ രാജീവ് ഭവനിൽ രാജന്റെ മകൻ രുക്കു രാജനാണ് (30) മരിച്ചത്.
കിടങ്ങന്നൂർ പൂവണ്ണുംമൂട്ടിൽ കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനായിരുന്നു അപകടം. പെയിന്റിംഗ് ജോലി കഴിഞ്ഞ് ആറൻമുളയിൽ നിന്ന് ഉള്ളന്നൂരിലെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞു. ഓടിക്കൂടിയവരാണ് ആശുപത്രിയിലെത്തിച്ചത്. അപസ്മാരമുണ്ടായി ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചതാവാമെന്ന് രുക്കു രാജന്റെ പിതാവ് പറഞ്ഞു. ഭാര്യ: ചിന്നു. ഏഴും ഒന്നരയും വയസുള്ള രണ്ട് കുട്ടികളുണ്ട്.