sndp-nellimukal
എസ്.എൻ.ഡി.പി യോഗം നെല്ലിമുകൾ ശാഖയിൽ നിന്നും ശിവഗിരി തീർത്ഥാടകരുമായി കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസ് യാത്ര തിരിച്ചപ്പോൾ

അടൂർ: ശിവഗിരി തീർത്ഥാടകർക്കായി കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസ് പ്രത്യേക സർവീസ് നടത്തി.
അടൂർ നെല്ലിമുകൾ 3682-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയാഗം സെക്രട്ടറി അരുൺ നെല്ലിമുകൾ, പ്രസിഡന്റ് ബ്രഹ്മദാസ് എന്നിവരുടെ ആവശ്യ പ്രകാരമാണ് സർവീസ് നടത്തിയത്. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന് നൽകുന്ന സൂപ്പർ ഡീലക്സ് എയർബസാണ് കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് വിട്ടുനൽകിയത്. ഞായറാഴ്ച പുലർച്ചെ ഗുരുമന്ദിരത്തിൽ നിന്ന് പുറപ്പെട്ട തീർത്ഥാടക സംഘം കൊട്ടാരക്കര ഗണപതി ക്ഷേത്രം,ശിവഗിരി, വർക്കല, അരുവിപ്പുറം, ആറ്റുകാൽ, ചെമ്പഴന്തി വഴി രാത്രി 10 മണിയോടെ തിരികെയെത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സമുദായത്തിന്റെ തീർത്ഥാടന യാത്രയ്ക്ക് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം ബസ് വിട്ടുനൽകുന്നതെന്ന് ബസ് ഡ്രൈവർ എം.പി.ബിജു പറഞ്ഞു. ബസിന് വാടകയായി 23800 കെ.എസ്.ആർ.സി.യിൽ ഭാരവാഹികൾ അടച്ചു. ശിവഗിരി തീർത്ഥാടനത്തിനായി ആവശ്യപ്പെട്ടാൽ കൂടുതൽ ബസ് സർവീസുകൾ വിട്ടു നൽകുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു