പ്രമാടം: ഗ്രാമ പഞ്ചായത്തിലെ ജലജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കാൻ കുഴിച്ച റോഡുകളുടെ അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് അടൂർ ജലജീവൻ ഓഫീസിൽ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ ഉപരോധം നടത്തി. ഫെബ്രുവരി 15 ന് മുമ്പായി അറ്റകുറ്റപ്പണി നടത്താമെന്ന് അസി. എക്‌സി. എൻജിനിയർ വിപിൻ ഉറപ്പുനൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത്, വൈസ് പ്രസിഡന്റ് മിനി റെജി, കെ.എം. മോഹനൻ നായർ, രാജി സി ബാബു, ജി ഹരികൃഷ്ണൻ,ആനന്ദവല്ലിയമ്മ, ശങ്കർ വി .നായർ, എം .കെ മനോജ്, രാഗി സനൂപ്, നിഖിൽ ചെറിയാൻ, എം. വി ഫിലിപ്പ്, നിഷ മനോജ്, തങ്കമണി , വാഴവിള അച്യുതൻ നായർ, ലിജ ശിവപ്രകാശ് എന്നിവർ പങ്കെടുത്തു.