
പത്തനംതിട്ട : നഗരത്തിലെ അശാസ്ത്രീയമായ ടാറിംഗ് അപകടങ്ങൾക്ക് കാരണമാകുന്നതായും വശങ്ങളിലെ കട്ടിംഗുകൾ ഒഴിവാക്കി അപകടരഹിതമാക്കണമെന്നും പത്തനംതിട്ട മർച്ചന്റ് സഹകരണ ബാങ്ക് പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ എസ്.വി.പ്രസന്നകുമാർ ആവശ്യപ്പെട്ടു.
നഗരത്തിലെ റോഡ് ടാർ ചെയ്തപ്പോൾ റോഡിന്റെ ഉയരം വർദ്ധിപ്പിക്കുകയും രണ്ടു സൈഡിലും വലിയ കുഴിയായി മാറുകയും ചെയ്തതിനാൽ ദിവസവും നിരവധി യാത്രക്കാർ അപകടത്തിൽപ്പെട്ടുന്നുണ്ട്. സ്ത്രീകളാണ് അപകടത്തിൽപ്പെടുന്നതിൽ ഏറെയും. വാഹനങ്ങൾക്ക് സൈഡു കൊടുക്കുമ്പോൾ കട്ടിംഗിലേക്ക് വാഹനം ചരിഞ്ഞും അപകടസാദ്ധ്യതയേറെയാണ്.