 
തിരുവല്ല : ഇരവിപേരൂർ പഞ്ചായത്തിലെ ഗ്രാമീണ വിപണനകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് നെല്ലാട് ജംഗ്‌ഷന് സമീപം മന്ത്രി പി. പ്രസാദ് നിർവഹിക്കും. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും.മില്യണയർ ഫാർമർഒഫ് ഇന്ത്യ ദേശീയ പുരസ്‌കാരവും ഹരിതമിത്ര പുരസ്‌കാരജേതാവും യുവകർഷകനുമായ സുജിത്ത് എസ്.പി. കൃഷി അനുഭവങ്ങൾ പങ്കുവയ്ക്കും. മികച്ച കർഷകരെ ആദരിക്കൽ, മില്ലറ്റ് ബുഫെ, കേരളാഗ്രോ ബ്രാൻഡഡ് കാർഷിക ഉത്പന്നങ്ങളുടേയും മറ്റ് കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങളുടേയും പ്രദർശന വിപണനമേള എന്നിവയും നടക്കും.എം.എൽ.എമാരായ മാത്യു ടി.തോമസ്, പ്രമോദ് നാരായൺ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ, ഐവി കോശി, വത്സല കെ.കെ, കെ.ബി.ശശിധരൻപിള്ള, സുജാത പി, പുറമറ്റം വിനീത് കുമാർ, ഉഷാജേക്കബ്, അമ്പിളി പ്രഭാകരൻനായർ, സി.എസ്.ബിനോയ്, സി ഗിരിജ, രശ്‌മി സി.ആർ, അമ്പിളി വി.എൽ,സ്വാതി ഉല്ലാസ് എന്നിവർ പ്രസംഗിക്കും. കാർഷികവികസന കർഷകക്ഷേമവകുപ്പ്, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നെല്ലാട് കേന്ദ്രീകരിച്ച് അഗ്രിസേഫ് പ്രീമിയം ഔട്ടലെറ്റ്, വില്ലേജ് മാർക്കറ്റ്, അഗ്രിഹബ്ബ് (ഹബ്ബ് & സ്പോക് സിസ്റ്റം), എന്റെ ചന്ത (ഇ-മാർക്കറ്റ്), കണ്ടെയിനർ മോഡ് പ്രൊക്വയർമെന്റ് സെന്റർ, പൊയ്കയിൽപടി കേന്ദ്രീകരിച്ച് ന്യൂട്രിഹബ്ബ് മില്ലറ്റ് കഫെ എന്നിവ പ്രവർത്തനം ആരംഭിക്കുന്നത്.