
പത്തനംതിട്ട: സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലയിൽ അടിക്കടി ഉണ്ടാകുന്ന വിവാദങ്ങൾ ആസൂത്രിതമെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ.പൊതുവിദ്യാഭ്യാസ മേഖലയിൽ സർക്കാർ മുടക്കുന്ന അമിത ധനവ്യയം ഘട്ടംഘട്ടമായി കുറച്ച് സ്വകാര്യ അൺ എയ്ഡഡ് മേഖലയെ പ്രോത്സാഹിപ്പിക്കുന്ന ഗൂഢതന്ത്രമാണ് സർക്കാർ മെനയുന്നത്. ഉദ്യോഗസ്ഥ മേലധികാരികളെ നോക്കുകുത്തിയാക്കി ഭരണാനുകൂല സംഘടന ചോദ്യ പേപ്പർ വേണ്ടപ്പെട്ടവരെക്കൊണ്ട് എഴുതിച്ചതാണ് രഹസ്യ സ്വഭാവം നഷ്ടപ്പെട്ട് സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി പ്രചരിക്കാൻ കാരണമായത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി എസ്.പ്രേം എന്നിവർ ആവശ്യപ്പെട്ടു.