cow

പത്തനംതിട്ട : കന്നുകാലി സെൻസസിന്റെ ഭാഗമായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ വീട് സന്ദർശിച്ച് കന്നുകാലികളുടേയും വളർത്തു നായ്ക്കളുടേയും, പക്ഷികളുടേയും വിവര ശേഖരണം നടത്തി. ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജെ.ഹരികുമാർ, വെറ്ററിനറി സർജൻ ഡോ.എസ്.വിഷ്ണു, തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കുടുംബശ്രീ മിഷനിൽ നിന്നും മൃഗസംരക്ഷണ വകുപ്പ് മുഖേന നിയമിച്ച 118 എന്യൂമറേറ്റർമാർ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചാണ് കന്നുകാലികൾ, ഇതര വളർത്തുമൃഗങ്ങൾ, പക്ഷികൾ എന്നിവയുടെ പ്രായം, ലിംഗം എന്നിവ അടിസ്ഥാനപ്പെടുത്തി 16 ഇനം വിവരങ്ങൾ ശേഖരിക്കുന്നത്.