pipe

പത്തനംതിട്ട : നഗരത്തിലെ വാർഡുകളിൽ പൈപ്പ് ലൈനിലൂടെ വെള്ളം ലഭ്യമാക്കാതെ വാട്ടർ അതോറിട്ടി അലംഭാവം തുടരുകയാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജാസിം കുട്ടി ആരോപിച്ചു. നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും വെള്ളം കിട്ടാത്തതിനാൽ ജനങ്ങൾ നെട്ടോട്ടത്തിലാണ്. നഗരത്തിലെ പല ഓഫീസുകളിലും വെള്ളമെത്തുന്നില്ല. നൂറ് കണക്കിന് അയ്യപ്പഭക്തന്മാർ എത്തുന്ന താഴെ വെട്ടിപ്പുറത്തെ ഇടത്താവളത്തിലും വെള്ളമെത്തിയിട്ട് രണ്ടാഴ്ചയായി. മിക്ക വാർഡുകളിലും വലിയ വില കൊടുത്താണ് വെള്ളം വാങ്ങുന്നത്. നന്നുവക്കാട്, കരിമ്പനാ കുഴി, താഴെവെട്ടിപ്പുറം, മുണ്ടുകോട്ടക്കൽ കൊടുന്തറ, അഴൂർ മേഖലകളിലും ജനം ബുദ്ധിമുട്ടിലാണ്.