 
തിരുവല്ല : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി തിരുവല്ല മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവല്ല കെ.എസ്.ഇ.ബി ഓഫീസിന് മുൻപിൽ പ്രതിഷേധ സമരം നടത്തി. യു.ഡി.എഫ് ജില്ലാചെയർമാൻ അഡ്വ.വർഗീസ് മാമ്മൻ സമരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിഅംഗം സജി എം.മാത്യു അദ്ധ്യക്ഷത വഹിച്ചു. എം.കെ.വർക്കി, മാത്യൂസ് കെ.ജേക്കബ്, ഷിബു പുതുക്കേരിൽ, ശ്രീനിവാസ് പുറയാറ്റ്, രഞ്ജിത്ത് ഏബ്രഹാം, ബിനു എബ്രഹാംകോശി, ആർ.ജനാർദ്ദനൻ, ജോൺസൺ തോമസ്, പി.എസ് നിസാമുദ്ദീൻ, ഫ്രാൻസിസ്, അബിൻ ബേക്കർ, തോമസ്, ബിജു, ജെയിംസ് ജോസഫ്, ജി.ശ്രീകാന്ത്, സിബി, ജിയോ, റീബൂ ഏലിയാസ് എന്നിവർ പ്രസംഗിച്ചു.