
റാന്നി : വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് കെ എസ് ഇ ബി ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധ മാർച്ച് യു ഡി എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വക്കേറ്റ് സി ബി താഴത്തില്ലത് അദ്ധ്യക്ഷത വഹിച്ചു, അഡ്വക്കറ്റ് എബ്രഹാം മാത്യു പനച്ചമൂട്ടിൽ, പ്രൊഫസർ തോമസ് അലക്സ്, അഡ്വക്കേറ്റ് സാംജി ഇടമുറി, അനിത അനിൽകുമാർ, ടി കെ ജയിംസ്, റൂബി കോശി, ജെസ്സി അലക്സ്, സ്വപ്ന സൂസൻ, പ്രമോദ് മന്ദമരുതി, തോമസ് ഫിലിപ്പ്, റെജി കൊല്ലിരിക്കൽ, ബിനോജ് ചിറക്കൽ എന്നിവർ പ്രസംഗിച്ചു.