accident

ശബരിമല : ശബരിമല തീർത്ഥാടകരുമായി പോയ കെ.എസ്.ആർ.ടി.സി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് കുഴിയിലേക്ക് വീണു. രക്ഷപെട്ടത് നാൽപ്പതോളം യാത്രക്കാർ. ബസ് കൊക്കയിലേക്ക് വീഴാതെ മരത്തിൽ തങ്ങി നിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. നിലയ്ക്കൽ - എരുമേലി റോഡിൽ നാറാണംതോട് ഭാഗത്ത് ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. ബ്രേക്ക് നഷ്ടമായെന്ന് ഡ്രൈവർ തീർത്ഥാടകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മരത്തിൽ ബസ് തങ്ങിനിന്ന സമയത്ത് ആളുകൾ വേഗത്തിൽ പുറത്തിറങ്ങുകയായിരുന്നു. പിന്നീട് ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രണ്ട് ക്രെയിൻ ഉപയോഗിച്ചാണ് ബസ് റോഡിലേക്ക് നീക്കി. അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.