ശബരിമല : സന്നിധാനത്ത് ഫ്ലൈ ഓവറിൽ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ തീർത്ഥാടകൻ മരിച്ചു. കർണാടക കനകപുര രാമനഗർ സ്വദേശി കുമാർ (40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ സന്നിധാനത്തു നിന്ന് മാളികപ്പുറത്തേക്കുള്ള ഫ്ലൈഓവറിൽ നിന്നാണ് ഇയാൾ ചാടിയത്. സന്നിധാനം ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് ഒപ്പം ഉണ്ടായിരുന്നവർ പറഞ്ഞു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.