തിരുവല്ല ; താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയന്റെയും വനിതാ യൂണിയന്റെയും നേതൃത്വത്തിൽ മന്നംട്രോഫി ധനുമാസ തിരുവാതിര മത്സരം സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് ആർ.മോഹൻകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുവാതിര മത്സരം കസ്റ്റംസ് അഡീഷണൽ ഡയറക്ടർ രാജേശ്വരി ആർ.നായർ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഡോ.എം.വി.സുരേഷ്, യൂണിയൻ സെക്രട്ടറി വി.ആർ.സുനിൽ, വനിതാ യൂണിയൻ സെക്രട്ടറി ലതാരമേശ്, യൂണിയൻ ഭരണസമിതി അംഗങ്ങളായ ആർ.സൈലേഷ് കുമാർ, എം.കെ.വിജയകുമാർ, എൻ.ഗോപാലകൃഷ്ണൻ നായർ, ഹരികൃഷ്ണൻ എസ്.പിള്ള, ചന്ദ്രൻപിള്ള, ടി.പി.രാജശേഖരൻ നായർ, ടി.ആർ.വിനോദ്കുമാർ, പ്രതിനിധി സഭാംഗം പി.എ.ശ്രീകുമാർ, എൻ.എസ്.എസ്. ഇൻസ്പെക്ടർ അനിൽ ബി.നായർ, വനിതാ യൂണിയൻ ഭാരവാഹികളായ ലേഖ ആർ.നായർ, ടി.എസ്. ഇന്ദിരാഭായ്, അഡ്വ.ലളിതാമണി, മായ അനിൽകുമാർ, പ്രീതാ ബി.നായർ, ശ്രീകുമാരി, അനു സി.കെ, മായ ഉണ്ണികൃഷ്ണൻ, വിജയം ആർ.നായർ, ശാന്ത ബി.നായർ, കെ. ലളിതാമണി എന്നിവർ നേതൃത്വം നൽകി. തിരുവാതിര മത്സരത്തിൽ യൂണിയനിലെ 25 വനിതാസമാജങ്ങൾ പങ്കെടുത്തു. നെല്ലിക്കൽ 318-ാം വനിതാസമാജം ഒന്നാംസ്ഥാനം നേടി. രണ്ടാംസ്ഥാനം 820-ാം തുകലശേരി വനിതാസമാജവും മൂന്നാംസ്ഥാനം 783-ാം നമ്പർ മണിപ്പുഴ വനിതാസമാജവും നേടി. വിജയികൾക്കുള്ള മന്നംട്രോഫിയും ക്യാഷ് അവാർഡും പ്രശംസാപത്രവും അടുത്തമാസം നടക്കുന്ന പ്രതിഭാസംഗമത്തിൽ വിതരണം ചെയ്യും.