mahesh

പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ അസംഘടിത തൊഴിലാളി കോൺഗ്രസിന്റെ ശബരിമല ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനം കെ.എസ്.ആർ.ടി.സി അധികൃതർ ഇടപെട്ട് അവസാനിപ്പിച്ചതിനെ തുടർന്ന് മൊബൈൽ യൂണിറ്റ് പ്രവർത്തനം തുടങ്ങി. കെപിസിസി സംസ്‌കാര സാഹിതി ചെയർമാൻ സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം ടി. അജോമോൻ, നാസർ തോണ്ടമണ്ണിൽ, മുഹമ്മദ് സലീൽ സാലി, ആദിനാട് ശശി, എം മുകേഷ്, അഡ്വ: ലിനു മാത്യു,റിജോ വള്ളംകുളം, ജിബിൻ, സുനിൽ, ടിജോ സാമുവേൽ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി മനു തയ്യിൽ തുടങ്ങിയവർ പ്രസംഗിച്ചു.