provi
പ്രോവിഡൻസ് എഞ്ചിനീയറിംഗ് കോളേജിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺഫറൻസ് , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ടെക്നോളജി പ്രൊഫസർ ഡോ.കുരുവിള ജോസഫ് ഉത്ഘാടനം ചെയ്തു.

ചെങ്ങന്നൂർ : പ്രോവിഡൻസ് എൻജിനീയറിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺഫറൻസ് , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് സയൻസ് ടെക്നോളജി പ്രൊഫ. ഡോ.കുരുവിള ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രപഞ്ചത്തിലെ കാർബൺമൂലകത്തിന് ബഹിരാകാശ ഗവേഷണത്തിൽ ചെലുത്താൻ കഴിയുന്ന സുപ്രധാന പങ്കിനെകുറിച്ചാകും വരും കാലത്ത് മെറ്റീരിയൽ സയൻസ് മേഖലാ കൂടുതലായി ഗവേഷണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെയർപേഴ്സൺ മറിയാമ്മ ജോർജ്ജ് , പ്രിൻസിപ്പൽ ഡോ.സന്തോഷ് സൈമൺ, വൈസ് പ്രിൻസിപ്പൽ ഡോ.മാത്യൂസ് എം.ജോർജ്ജ് , സെമിനാർ കൺവീനർ ഡോ.രെസ്മി രാജശേഖരൻ,ഡോ.സിന്ധു രവീന്ദ്രൻ, ഡോ.ലിബിൻ പി. ഉമ്മൻ എന്നിവർ പ്രസംഗിച്ചു. കോൺഫറൻസിന്റെ ആദ്യ ദിനത്തിൽ കസാഖിസ്ഥാനിലെ ഡൂലാത്തി യൂണിവേഴ്സിറ്റി പ്രൊഫ. ഡോ.അക്മറൽ ദർമെൻ ബായെവ ,കൊല്ലം ടി.കെ.എം ഐ. ടി വിഭാഗം റിസേർച്ച് ഡീൻ ആയ ഡോ.സിന്ധു രവീന്ദ്രൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ചെന്നൈ കെ.സി.ജി കോളേജ് ഒഫ് ടെക്നോളജി പ്രൊഫ. ഡോ.എസ് കാളിയപ്പൻ, വി.ഐ. ടി വെല്ലൂർ നാനോ ടെക്നോളജി പ്രൊഫ.ഡോ.ജോർജ്ജ് ജേക്കബ്, ഒമാൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ടെക്നോളജി പ്രൊഫ. ഡോ.വർഗീസ് മണപ്പള്ളിൽ എന്നിവർ നാളെ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കും.സമാപനദിവസമായ 19ന് കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബയോ സയൻസ് മേധാവി ഡോ. ഇ.കെ .രാധാകൃഷ്ണൻ , ചെന്നൈ വി.ഐ.ടി അസോ.പ്രൊഫ.ഡോ.സി. ജസ്റ്റിൻ രാജ് എന്നിവർ പ്രബന്ധം അവതരിപ്പിക്കും.വിവിധ കോളേജുകളിൽ നിന്ന് നൂറോളം പ്രതിനിധികൾ കോൺഫറൻസിൽ പങ്കെടുക്കും.