
പത്തനംതിട്ട : മലയാലപ്പുഴ പഞ്ചായത്തിൽ കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് യൂണിറ്റ് പണികഴിപ്പിച്ച വിമുക്തഭട അസംബ്ലി ഹാളിന്റെയും യുദ്ധസ്മാരകത്തിന്റെയും ഉദ്ഘാടനം 22ന് രാവിലെ 10ന് ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, പ്രസിഡന്റ് എം.എം.മാത്യു എന്നിവർ നിർവഹിക്കും. രാവിലെ 9ന് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തുനിന്ന് ആരംഭിക്കുന്ന റാലി യുദ്ധസ്മാരകത്തിൽ സമാപിക്കും. സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് കമലാസനൻ കെ.കെ അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ ഓർഗനൈസിംഗ് സെക്രട്ടറി കെ.പി.അജിത്ത് കുമാർ, പ്രസിഡന്റ് കെ.കെ.കമലാസനൻ, പി.രാജൻ, എസ്.അജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.