inagu

അടൂർ: പുതുമല കാർഷിക വികസന കർഷക സാമൂഹ്യ ക്ഷേമ സഹകരണ സംഘത്തിന്റെ വിപുലീകരിച്ച ഓഫീസിന്റെയും പുതുതായി ആരംഭിക്കുന്ന സ്വർണപ്പണയ വായ്പാ പദ്ധതിയുടെയും ഉദ്ഘാടനവും കർഷക പ്രതിഭകളെ ആദരിക്കലും ഇന്ന് വൈകിട്ട് 4ന് ഓഫീസ് അങ്കണത്തിൽ നടക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സഹകരണ സംഘം ഉപാദ്ധ്യക്ഷ കുഞ്ഞമ്മകോശി അദ്ധ്യക്ഷത വഹിക്കും. പി.ആർ.പി.സി അദ്ധ്യക്ഷൻ കെ.പി.ഉദയഭാനു ഉപഹാരസമർപ്പണം നടത്തും. സഹകരണ യൂണിയൻ അടൂർ സർക്കിൾ അദ്ധ്യക്ഷൻ പി.ബി.ഹർഷകുമാർ മുഖ്യ പ്രഭാഷണം നടത്തും. കൊടുമൺ ഫാർമേഴ്‌സ് സൊസൈറ്റി അദ്ധ്യക്ഷൻ എ.എൻ.സലീം, സഹകരണ വകുപ്പ് അടൂർ അസി.രജിസ്ട്രാർ അനിൽ, സജീവ് കുമാർ എന്നിവർ പ്രസംഗിക്കും. സഹകരണ സംഘം അദ്ധ്യക്ഷൻ ബാബു ജോൺ സ്വാഗതവും ഭരണ സമിതി അംഗം അനിൽ കുമാർ നന്ദിയും പറയും.