
ശബരിമല : അത്യാഹിതങ്ങളിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിക്കേണ്ട എമർജൻസി വാഹനങ്ങളുടെ വഴി തടസപ്പെടുത്തി തീർത്ഥാടകരുടെ ക്യു. കെ.എസ്.ഇ.ബിയുടെ എതിർവശത്ത് ജ്യോതിർ നഗറിലേക്കുള്ള വഴിയടച്ച് തീർത്ഥാടകരെ പൊലീസുകാർ ക്യൂ നിറുത്തുന്നതാണ് തടസമുണ്ടാക്കുന്നത്. ഇതുകാരണം ഇന്നലെ രാവിലെ 15 മിനിറ്റോളം രോഗിയുമായി പോയ വാഹനം കുടുങ്ങി. എമർജൻസി സർവീസിനായുള്ള ഈ പാതയിൽ തീർത്ഥാടകരെ തടഞ്ഞുനിറുത്തരുതെന്നാണ് നിർദ്ദേശം. കഴിഞ്ഞതവണ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു. ഇത്തവണ എമർജൻസി പാതയെന്ന പരിഗണനയില്ലാതെ വടം വലിച്ചുകെട്ടി തീർത്ഥാടകരെ തടഞ്ഞുനിറുത്തുകയായിരുന്നു.