mlzy

മെഴുവേലി: ആനന്ദഭൂതേശ്വരം മഹാദേവർ ക്ഷേത്രത്തിൽ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചു. മഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കിശ്രീധർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ശ്രീദേവി റ്റോണി, എസ്.എൻ ട്രസ്റ്റ് ലോക്കൽ കമ്മിറ്റി കൺവീനർ സുരേഷ് പൊട്ടന്മല, പി.വി.പ്രദീപ്, പി.പൊന്നപ്പൻ, ജയശ്രീ.കെവി എന്നിവർ പങ്കെടുത്തു. ക്ഷേത്രത്തിലെ ജൈവമാലിന്യങ്ങളായ ഇല, പൂവ്, നേദ്യ സാധനങ്ങൾ, പഴവർഗ്ഗങ്ങൾ, കടലാസുകൾ, തുണികൾ എന്നിവ പ്ലാന്റിലൂടെ സംസ്‌കരിക്കാൻ കഴിയും. പി.എസ് മെറ്റൽസ് കുളനടയാണ് ഇൻസിനേറ്റർ സൗജന്യമായി സ്ഥാപിച്ചത്.