accident

കോന്നി: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാറിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. തിരുവനന്തപുരം ചാല വലിയശാല കാതിൽകടവ് ഉഷാഭവനിൽ കിരൺ (25) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4ന് വകയാർ കോട്ടയം മുക്കിന് സമീപത്തെ ഗുരുമന്ദിരത്തിന് മുന്നിൽ നിയന്ത്രണംവിട്ട ബൈക്ക് ക്രാഷ് ബാരിയറിൽ ഇടിക്കുകയായിരുന്നു. പാഴ്സൽ സർവീസ് കമ്പനി ജീവനക്കാരനായ കിരൺ പത്തനംതിട്ടയിലേയ്ക്ക് ഒരുദിവസത്തെ വിനോദയാത്രയ്ക്ക് പോയതായിരുന്നു. മടങ്ങിവരുമ്പോഴാണ് അപകടം സംഭവിച്ചത്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ മണികണ്ഠൻ. സദോഹരൻ അരുൺ. കിരൺ സ്പീഡ് കുറച്ചാണ് വാഹനം ഓടിച്ചതെന്നും ഇടയ്ക്ക് ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നും സുഹൃത്തുക്കൾ പറയുന്നു. മൃതദേഹം ഇന്നലെ പുത്തൻകോട്ട ശ്മശാനത്തിൽ സംസ്കരിച്ചു.