 
ചെങ്ങന്നൂർ: ഐ.എച്ച്ആ.ർ.ഡി എൻജിനീയറിംഗ് കോളേജിലെ 2019 – 2023, 2020 – 2024 ബാച്ചുകളിലെ ബിടെക്, എം ടെക്ക്, എം.സി.എ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഐ എച്ച്ആർഡി ഡയറക്ടർ ഡോ.വി.എ അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു.കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം എസ് രാജശ്രീ ചടങ്ങിൽ മുഖപ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.