 
പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ് .സുനിൽ നിരാലംബർക്ക് പണിതുനൽകുന്ന 336-ാം സ്‌നേഹഭവനം രാമങ്കരി കാറ്റാടി ചേന്നമറ്റം വീട്ടിൽ മറിയാമ്മ ജോസഫിന് നൽകി. തൃശൂർ സ്വദേശി പി.ടി. ജോസഫിന്റെയും നിഷ ജോസഫിന്റെയും സഹായത്തോടെയാണ് വീട് നിർമ്മിച്ചത്. തോമസ്. കെ. തോമസ് എം.എൽ.എ. താക്കോൽദാനം നിർവഹിച്ചു. പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ .,ഷെർലി തോമസ് എന്നിവർ പ്രസംഗിച്ചു.