orma
പുരോഗമന കലാ സാഹിത്യ സംഘo ചെങ്ങന്നൂർ ഏരിയ കമ്മിറ്റി യുടെയും കാരക്കാട് വിദ്യാ വിലാസിനി ദേശീയ ഗ്രനഥശാലയും സംയുക്തമായി പി ഗോവിന്ദ പിള്ള അനുസ്മരണം നടത്തി. മുളക്കുഴ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ കെ കെ സാദാനന്ദൻ ഉത്ഘാടനം നിർവഹിച്ചു.

ചെങ്ങന്നൂർ: പുരോഗമന കലാ സാഹിത്യ സംഘം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെയും കാരക്കാട് വിദ്യാ വിലാസിനി ദേശീയ ഗ്രനഥശാലയും സംയുക്തമായി പി.ഗോവിന്ദ പിള്ള അനുസ്മരണം നടത്തി. മുളക്കുഴ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ സാദാനന്ദൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലാ സ്പെഷ്യൽ പ്രോസീക്യൂട്ടർ, അഡ്വ.എസ്. സീമ വിഷയവതരണം നടത്തി. ഗ്രന്ഥ ശാല പ്രസിഡന്റ്‌ പി.വിജയ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചെങ്ങന്നൂരിന്റെ കവി രാജഗോപാൽ, പു.ക.സ ഏരിയാ സെക്രട്ടറി എം.കെ ശ്രീകുമാർ, ജില്ലാ പഞ്ചായത്ത്‌ അംഗം ഹേമ ലതാ മോഹൻ, പി.എസ് ഗോപാലകൃഷ്ണൻ, ആശാ കെ.ജി, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രാധാ ഭായി, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രമ മോഹൻ, കൃഷ്ണ കുമാർ കാരക്കാട്, അഡ്വ.ദീപു ജേക്കബ്, പഞ്ചായത്ത്‌ അംഗം അനു, എം.എം സോമരാജൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ശങ്കരൻ നമ്പൂതിരി യുടെ വയലിൻ ഫ്യൂഷൻ നടന്നു.