cgnr
പേവിഷബാധക്കെതിരെയുള്ള ചെങ്ങന്നൂര്‍ നഗരസഭയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സ്വകാര്യ ബസ് സ്റ്റാന്റ് പരിസരത്ത് നഗരസഭ വൈസ് ചെയര്‍മാന്‍ കെ.ഷിബുരാജന്‍ നിര്‍വഹിക്കുന്നു. എ.ഹബീബ്, സി.നിഷ, റ്റി.കുമാരി, ഗോപു പുത്തന്‍മഠത്തില്‍, സിനി ബിജു, റിജോ ജോണ്‍ ജോര്‍ജ്, രോഹിത് പി കുമാര്‍, ഡോ.അഫ്രോസാ ബഷീര്‍, റ്റി.ആര്‍.മിനി, കെ.പി.അനിതകുമാരി, ഡോ. ദീപു ഫിലിപ്പ് മാത്യു, ഡി.ദിലീപ്കുമാര്‍ എന്നിവര്‍ സമീപം

ചെങ്ങന്നൂർ: നഗരസഭ പ്രദേശത്ത് തെരുവ് നായ്ക്കൾക്ക് പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവയ്പ്പ് ആരംഭിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ മൃഗാശുപത്രിയുടെ സഹകരണത്തോടെയാണ് തെരുവ് നായ്ക്കൾക്ക് പേവിഷബാധയ്‌ക്കെതിരെയുള്ള കുത്തിവയ്പ്പ് നൽകുന്നത്. ചേർത്തല കൃപ എന്ന അംഗീകൃത ഏജൻസിയുടെ നേതൃത്വത്തിൽ 233 തെരുവുനായ്ക്കൾക്ക് കുത്തിവയ്പ്പ് എടുക്കാനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. ഇതിനായി നാലംഗ സംഘമാണ് തെരുവ് നായ്ക്കളെ പിടികൂടി മൃഗാശുപത്രിയിലെ ജീവനക്കാരുടെ സഹായത്തോടെ കുത്തിവയ്പ്പ് നൽകുന്നത്. പേവിഷബാധക്കെതിരെയുള്ള നഗരസഭയുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭ വൈസ് ചെയർമാൻ കെ.ഷിബുരാജൻ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.കുമാരി അദ്ധ്യക്ഷത വഹിച്ചു.റിജോ ജോൺ ജോർജ്, അശോക് പടിപ്പുരക്കൽ, ഗോപു പുത്തൻമഠത്തിൽ, സിനി ബിജു, രോഹിത് പി.കുമാർ, ക്ലീൻ സിറ്റി മാനേജർ എ.ഹബീബ്, സി.നിഷ, സീനിയർ വെറ്റിനറി സർജൻ ഡോ.ദീപു ഫിലിപ്പ് മാത്യു, ഡോ.അഫ്രോസാ ബഷീർ, കെ.പി.അനിതകുമാരി, ടി.ആർ.മിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മൂന്ന് ദിവസത്തിനുള്ളിൽ ലഭ്യമാകുന്ന എല്ലാ തെരുവുനായ്ക്കൾക്കും കുത്തിവയ്പ്പ് നൽകാൻ കഴിയുമെന്ന് ചേർത്തല കൃപ കോ- ഓർഡിനേറ്റർ ഡി.ദിലീപ്കുമാർ പറഞ്ഞു.