 
തിരുവല്ല : സമന്വയ മതസൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്പെഷ്യൽ സ്കൂൾകുട്ടികളും രക്ഷകർത്താക്കളും അദ്ധ്യാപകരും ഉൾപ്പെടെ പങ്കെടുത്ത സ്നേഹസംഗമം നടത്തി. കുരിശുവലയിൽ നിന്ന് ആരംഭിച്ച വർണാഭമായ റാലി ഡിവൈ.എസ്.പി എസ്.അഷാദ് ഫ്ലാഗ് ഒഫ് ചെയ്തു.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത റാലി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സ്നേഹസംഗമത്തിൽ കുട്ടികളുടെ കലാപരിപാടികളോടൊപ്പം കലാകാരൻമാർ ഗാനമേളയും മിമിക്രിയും അവതരിപ്പിച്ചു. മാത്യു ടി.തോമസ് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത, ഇമാം കെ.ജെ.സലിം സഖാഫി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. സ്കൂളുകൾക്കും കുട്ടികൾക്കും സമ്മാനദാനവും സ്നേഹവിരുന്നും നടത്തി.
സമാപനസമ്മേളനം സബ് കളക്ടർ സുമിത് കുമാർ താക്കൂർ ഉദ്ഘാടനം ചെയ്തു. പൊലീസ് ഇൻസ്‌പെക്ടർ സുനിൽകൃഷ്ണൻ സമ്മാനദാനം നിർവഹിച്ചു. ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.സജി കുര്യൻ, ബാബു കല്ലുങ്കൽ, പ്രൊഫ.കെ.മാത്യു, ഫാ.മാത്യൂ തുണ്ടിയിൽ, ഫാ.മാത്യു പുനക്കുളം,ഡോ.സി.വി. വടവന,എം.സലീം,സാമുവേൽ ചെറിയാൻ, മാത്യൂസ് കെ.ജേക്കബ്, അഡ്വ.വർഗീസ് മാമ്മൻ, അഡ്വ.പ്രകാശ് ബാബു, ഷാജികുമാർ, പി.എം.അനീർ, വിനോദ്, ഷാജി തൂമ്പുങ്കുഴി, അബിൻ ബക്കർ, പി.എസ്.നിസ്സാമുദ്ദീൻ, കെ.പി.രമേഷ്,സിബി തോമസ്, എം.കെ. വർക്കി, ഷിബു പുതുക്കേരിൽ,ജോയി ജോൺ, ജനാർദ്ദനൻ, എന്നിവർ പ്രസംഗിച്ചു.