 
തിരുവല്ല : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ മൂന്നുദിവസത്തെ സർവ്വൈശ്വര്യ സ്വസ്തിയഞ്ജം തുടങ്ങി. ആദ്യദിനം ലോക സമാധാനത്തിന് വിശ്വശാന്തി പൂജയും ചക്കരക്കുളത്തിൽ ഗംഗാരാധനയും നടന്നു. ഇന്ന് ചണ്ഡികപൂജയും വൃക്ഷപൂജയും നാളെ സ്വസ്തിയഞ്ജവും ഗോപൂജയും നടക്കും. രമേശ് ഇളമൺ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ നേതൃത്വം വഹിച്ചു. മീഡിയ കോർഡിനേറ്റർ അജിത്ത് പിഷാരത്ത്, ഉത്സവകമ്മറ്റി പ്രസിഡന്റ് രാജീവ് എം.പി, സെക്രട്ടറി പി.കെ.സ്വാമിനാഥൻ, ബിനു കെ.എസ് എന്നിവർ പങ്കെടുത്തു.