
ഏഴംകുളം: നിയന്ത്രണംവിട്ട കാർ വീടിന്റെ ഭിത്തി തകർത്തു. ഏഴംകുളം നെടുമൺ കക്കുഴി തെക്കേതിൽ രമണിയുടെ വീട്ടിലേക്കാണ് കാർ ഇടിച്ചുകയറിയത്. ആർക്കും പരിക്കില്ല. ഇന്നലെവൈകിട്ട് അഞ്ചിനായിരുന്നു സംഭവം. അപകടം നടക്കുമ്പോൾ രമണി വീടിന്റെ മറുവശത്തു നിൽക്കുകയായിരുന്നു. വീട്ടിലെ ടി.വി, ഫ്രിഡ്ജ് എന്നിവയ്ക്കും നാശമുണ്ടായി.