കുമ്പനാട്: പ്രൊഫ. പി. ജെ. കുര്യൻ ചെയർമാനായ രാജീവ്ഗാന്ധി ഗുഡ് വിൽ ചാരിറ്റബിൾ ട്രസ്റ്റ് നിർദ്ധനരായ രോഗികളെ സഹായിക്കാൻ കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ രണ്ട് ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കും. നാളെ വൈകിട്ട് അഞ്ചിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ പ്രൊഫ. പി.ജെ കുര്യൻ അദ്ധ്യക്ഷത വഹിക്കും. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. ആന്റോ ആന്റണി എം. പി മുഖ്യപ്രഭാഷണം നടത്തും. കെ. ശിവദാസൻ നായർ, മാലേത്ത് സരളാദേവി, അഡ്വ. വർഗീസ് മാമ്മൻ, അഡ്വ. റെജി തോമസ്, റവ. തോമസ് ജോ, ജോ ടൈറ്റസ്, അനീഷ് വരിക്കണ്ണാമല, ജിജി മാത്യു, സുജാത. പി., ലാലു തോമസ്, എൽസാ തോമസ്, അജയകുമാർ വല്യുഴത്തിൽ, മാത്യൂസ് ചിറ്റേഴത്ത്, റ്റി.ജി. രഘുനാഥപിള്ള എന്നിവർ പ്രസംഗിക്കും.
ട്രസ്റ്റിന്റെ നേതൃത്വത്തിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലും മല്ലപ്പള്ളി ജോർജ് മാത്തൻ മെമ്മോറിയൽ ആശുപത്രിയിലും രണ്ട് മെഷീൻ വീതം സ്ഥാപിച്ച് സൗജന്യ ഡയാലിസിസ് നടത്തുന്നുണ്ട്. ഇതിനകം പതിനായിരത്തിലധികം സൗജന്യ ഡയാലിസിസ് നടത്തി. 1970 നിർദ്ധന രോഗികൾക്ക് ചികിത്സ, 449 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം, 140 പെൺകുട്ടികൾക്ക് വിവാഹസഹായം എന്നിവ നൽകി. കൊവിഡ് കാലത്തും സഹായങ്ങളുമായി ട്രസ്റ്റ് രംഗത്തുണ്ടായിരുന്നു.