sunil
ശിവഗിരിയിലേക്ക് ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാരായണ കലാ പരിഷത്ത് ഭാരവാഹികൾ പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പാേ അധികൃതർക്ക് നിവേദനം നൽകുന്നു

പത്തനംതിട്ട: തീർത്ഥാടനം പ്രമാണിച്ച് 25 മുതൽ ജനുവരി ഒന്നുവരെ കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ശിവഗിരിയിലേക്ക് കോന്നി, വകയാർ പത്തനാപുരം വഴി സ്‌പെഷ്യൽ സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീനാരായണ ശാസ്ത്ര കലാ പരിഷത്ത് കെ.എസ്.ആർ.ടി.സി അധികൃതർക്ക് നിവേദനം നൽകി. പ്രസിഡന്റ് സുനിൽ മംഗലത്ത്, ട്രഷറർ രാജി മഞ്ചാടി, സെക്രട്ടറി ബിജു മേക്കൊഴൂർ, ജില്ലാവൈസ് പ്രസിഡന്റുമാരായ വി എസ് സുഭാഷ്, ജയൻ കടമ്മനിട്ട, രമേശ് ആനപ്പാറ തുടങ്ങിയവർ പങ്കെടുത്തു.