
ശബരിമല : പരമ്പരാഗത കാനനപാതയിലൂടെ കാൽനടയായി ശബരിമല ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് പ്രത്യേകം പാസ് നൽകി. ശബരിമല അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഡോ.അരുൺ എസ്.നായർ വിതരണോദ്ഘാടനം നടത്തി. പമ്പ റേഞ്ച് ഫോറസ്റ്റ് ഓഫീസർ മുകേഷ് എം.കെ, മുക്കുഴി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസ് ജയപ്രകാശ്.കെ, സാപ്പ് ഇ.ഡി.സി ചെയർമാൻ ജോഷി എന്നിവർ പങ്കെടുത്തു. പ്രത്യേക പാസുമായി പിന്നീട് സന്നിധാനത്ത് എത്തിയ ഭക്തരുടെ ആറംഗസംഘത്തിന് പതിനെട്ടാം പടിക്ക് സമീപം അഡീഷണൽ ജില്ലാമജിസ്ട്രേറ്റ് അരുൺ എസ്.നായർ, പൊലീസ് സ്പെഷൽ ഓഫീസർ ബി. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.