 
മുളക്കുഴ: മുളക്കുഴ പഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ ആയുഷ് ഹെൽത്ത് സെന്ററിന്റെയും വെൽനെസ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ നടത്തിവരുന്ന യോഗ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു.എല്ലാദിവസവും രാവിലെ 9 മുതൽ പഞ്ചായത്ത് ഹാളിൽ നടത്തിവരുന്ന യോഗ പരിശീലനത്തിന്റെ ഉദ്ഘാടനമാണ് നടന്നത്. പഞ്ചായത്തിൽ നടന്ന ആദ്യ പരിശീലനത്തിൽ വൈസ് പ്രസിഡന്റ് രമാ മോഹൻ കെ.പി.പ്രദീപ് ,മറിയക്കുട്ടി, സി.കെ.ബിനുകുമാർ, കെ.സാലി, ടി.അനു, മഞ്ജു,ഡോക്ടർ രാജി പി.ജി, കവിതാ കുമാരി, രശ്മി സോമൻ എന്നിവർ പങ്കെടുത്തു. യോഗ പരിശീലക ആര്യ നായരുടെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചു വരുന്നത്.