pothu

അടൂർ: കെട്ടിയിട്ടിരുന്ന പോത്ത് കഴുത്തിൽ കയർ കുരുങ്ങി ചാകുന്നത് കണ്ട് ഉടമ കുഴഞ്ഞുവീണ് മരിച്ചു.
ഏനാദിമംഗലം മങ്ങാട് ഗണപതിവിലാസം തെക്കേതിൽ രാമകൃഷ്ണൻ (രാജൻ -75) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 2.20ന് മങ്ങാട് ഗണപതി ചിറയിലായിരുന്നു സംഭവം. പോത്തിനെ ഗണപതിച്ചിറയ്ക്ക് സമീപമാണ് കെട്ടിയിരുന്നത്. മേയുന്നതിനിടെ ആറടി താഴ്ചയുള്ള ചിറയിലേക്ക് വീണ പോത്ത് കഴുത്തിൽ കയർകുരുങ്ങി തൂങ്ങിനിന്നു. സമീപമുള്ള വീട്ടിൽ നിന്ന് പോത്തിന് കൊടുക്കാൻ വെള്ളവുമായി എത്തിയ രാജൻ ഇതുകണ്ട് നിലവിളിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഒാടിക്കൂടിയവർ രാമകൃഷ്ണനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കലും വഴിമദ്ധ്യേ മരിച്ചു. അടൂരിൽ നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് പോത്തിനെ കരയ്ക്കെടുത്തത്. രാമകൃഷ്ണന്റെ സംസ്‌കാരം പിന്നീട്. ഭാര്യ: രാധാമണി. മക്കൾ: ബിന്ദു, സിന്ധു.ആർ, ബിനു.ആർ. മരുമക്കൾ: ശിവരാമൻ നായർ, മോഹൻകുമാർ, അമൃത.