പത്തനംതിട്ട : ചെന്നീർക്കര സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേതൃത്വം നൽകിയ സഹകരണജനാധിപത്യ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു. കെ. എസ്. മണിലാലിനെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു. ബിജു എം വർഗീസാണ് വൈസ് പ്രസിഡന്റ് . അമൽ സോമൻ, ജിജി വർഗീസ്, ദയാൽ വി. രാജൻ, എം.ജി സുരേന്ദ്രൻ നായർ, കെ.വി. പ്രസന്ന, എൽ.മഞ്ജുഷ, വി.എൻ ഭാസുരാദേവി, ശ്രീജീവ് ചന്ദ്രശേഖരൻ, അഡ്വ. സാന്ദ്രാ മധു എന്നിവരാണ് ഭരണസമിതി അംഗങ്ങൾ. 25 വർഷമായി എൽ.ഡി.എഫ് എതിരില്ലാതെ വിജയിയിക്കുന്ന ബാങ്കാണിത്, യു.ഡി.എഫിന് ചില മണ്ഡലങ്ങളിൽ മാത്രം ഇത്തവണ സ്ഥാനാർത്ഥികളുണ്ടായിരുന്നു.