അടൂർ: ഏഴംകുളം അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് സൊസൈറ്റി (എംകോസ്) ചെയർമാനായി സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഡി.സജിയെ തിരഞ്ഞെടുത്തു. മൂന്നാം തവണയാണ് ഡി.സജി ചെയർമാനാകുന്നത്. അഡ്വ.ആർ.ജയൻ, കുറുമ്പകര രാമകൃഷ്ണൻ, ജി. ബൈജു, എസ്.രാധാകൃഷ്ണൻ, ബിബിൻ എബ്രഹാം, ജി.രാധാകൃഷ്ണൻ, രാധാകൃഷ്ണൻ മറുതാവിളയിൽ, ആർ.ചന്ദ്രിക, സിന്ധു തുളസീധരക്കുറുപ്പ്, ശ്രീലേഖ.എസ് എന്നിവരാണ് ഡയറക്ടർ ബോർഡിലെ അംഗങ്ങൾ. എല്ലാവരും സി.പി.ഐ അംഗങ്ങളാണ്.