1
കൊറ്റനാട് ജില്ലാ ഹോമിയോ ആശുപത്രിയിലെ ഓൺലൈൻ ഓ പിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി.പി. രാജപ്പൻ നിർവഹിക്കുന്നു.

മല്ലപ്പള്ളി: കൊറ്റനാട് ജില്ലാ ഹോമിയോ ആശുപത്രിയിൽ ഓൺലൈൻ ഒ.പി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് രാജി.പി. രാജപ്പൻ ഉദ്ഘാടനം ചെയ്തു.കൊറ്റനാട് പഞ്ചായത്ത്‌ പ്രസിഡന്റ് ഉഷാ സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ അഡ്വ. പ്രകാശ് ചരളേൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഈപ്പൻ വർഗീസ്, ഗ്രാമപഞ്ചായത്തംഗം പ്രകാശ്.പി.സാം, മെഡിക്കൽ ഓഫീസർ ഡോ. സാറാ നന്ദന മാത്യു, ആർ.എം.ഒ ഡോ. ആതിര മോഹൻ എന്നിവർ പ്രസംഗിച്ചു.