bjp
ബി.ജെ.പി അടൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അടൂർ വൈദ്യുതി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.ബിനുമോൻ ഉദ്ഘാടനം ചെയ്യുന്നു

അടൂർ: വൈദ്യുതി ചാർജ്ജ് വർദ്ധനയിലും വൈദ്യുതി മുടക്കത്തിലും പ്രതിഷേധിച്ച് ബി.ജെ.പി അടൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ഓഫീസിലേക്ക് പ്രകടനവും യോഗവും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി കെ.ബിനുമോൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബിജു കുമാർ അദ്ധ്യക്ഷത വഹിച്ചു. രൂപേഷ് അടൂർ, അഡ്വ.അരുൺ താന്നിക്കൽ, ഗോപൻമിത്രപുരം, മാത്യൂ പടിപ്പുരയ്ക്കൽ, അനിയൻകുഞ്ഞ്, സിന്ധു ഷൈൻസ്, മഹേഷ്.ജി.സാംകുട്ടി,അമ്പിളി അജയൻ, രമണൻ, സുഭാഷ്, ശ്യാം ജോർജ്ജ്, വിദ്യാധരൻ എന്നിവർ സംസാരിച്ചു.