മല്ലപ്പള്ളി : കാൽനടയാത്രക്കാരെ ഇടിച്ചിട്ട വാഹനം നിറുത്താതെ പോയതായി പരാതി. പെരുമ്പെട്ടി സ്വദേശി രാജേഷ് ഭട്ടാചർജി (50)നെയാണ് വാഹനം ഇടിച്ചത്. ഇന്നലെ രാവിലെ 10ന് ചാലാപ്പള്ളി - ചുങ്കപ്പാറ റോഡിൽ കുളത്തിങ്കലിന് സമീപമായിരുന്നു

അപകടം. പിന്നാലെയെത്തിയ വാഹനയാത്രികരാണ് ഈയാളെ ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ കൈയ്ക്കും തലയ്ക്കും പരിക്കേറ്റു. പെരുമ്പെട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.