
പത്തനംതിട്ട : ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ട്രൈസ്‌കൂട്ടർ വിതരണം ചെയ്തു. പ്രസിഡന്റ് ജെ.ഇന്ദിരാദേവി വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് അനീഷ.കെ.ആർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാം പിതോമസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സാലി ലാലു പുന്നക്കാട്, വികസന ചെയർപേഴ്‌സൺ ആതിര ജയൻ, അംഗങ്ങളായ ജിജി ചെറിയാൻ മാത്യു, അന്നമ്മ പി.വി, വനിതാ ശിശുവികസന ഓഫീസർ താര വി, സെക്രട്ടറി ലത.എസ്.എ എന്നിവർ പങ്കെടുത്തു.