പ​ത്ത​നം​തിട്ട : ഏരീസ് കലാനിലയം ആർട്‌​സ് ആൻഡ് തിയേറ്ററിന്റെ രക്തരക്ഷസ് നാടകം ജനുവരി അവസാനവാരം പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷന് സമീപമുള്ള കണ്ണംപുത്തൂർ ഗ്രൗണ്ടിൽ (ജിയോ ഗ്രൗണ്ട്) നടക്കും. കാൽനാട്ടുകർമ്മം നഗരസഭാവികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ആർ. അജിത്ത്കുമാർ നിർവഹിച്ചു. മേഴ്‌​സി വർഗീസ്, കെ എം രാജ, ഷാജി ഐസക്ക് കണ്ണംപുത്തൂർ, എബ്രഹാം വർഗീസ് തെങ്ങുംതറയിൽ, ടി പി രാജേന്ദ്രൻ, പി കെ ഗോപി, അനന്തപത്മനാഭൻ, വിയാൻ മംഗലശ്ശേരി, ജെ ഗോപകുമാർ എന്നിവർ പങ്കെടുത്തു.