
അടൂർ: കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പി.ജി.ഡി.സി.എ, ഡി.സി.എ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എയ്ക്ക് ഡിഗ്രിയും ഡി.സി.എയ്ക്ക് പ്ലെസ് ടുവും ആണ് യോഗ്യത. പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കും. അപേക്ഷ ഫോറവും വിശദവിവരവും എച്ച്.ആർ.ഡി വെബ്ലൈറ്റ് ആയ www.ihrd.ac.in നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോറങ്ങൾ 150 രൂപ (എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് 100 രൂപ) ഡി.ഡി സഹിതം 31ന് വൈകിട്ട് 4ന് മുൻപായി കോളേജ് ഓഫീസിൽ നൽകണം. ഫോൺ : 04734 224076.