
അടൂർ: കണ്ണംകോട് സെന്റ് തോമസ് കത്തീഡ്രൽ ഇടവകയുടെ കോട്ടമുകൾ മാർബസ്സേലിയോസ് ചാപ്പലിൽ പ്ലാറ്റിനം ജൂബിലി സമാപനവും ഓർമ്മപെരുനാളും കൺവെൻഷനും 22മുതൽ ജനുവരി ഒന്നുവരെ നടക്കും. 22ന് ജൂബിലി സമാപന സമ്മേളനവും ആദ്ധ്യാത്മിക സംഘടനകളുടെ വാർഷികവും മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ ഉദ്ഘാടനം ചെയ്യും. ഇടവക വികാരി ഫാ.ഫിലിപ്പോസ് ഡാനിയേൽ അദ്ധ്യക്ഷത വഹിക്കും. അടൂർ ജോയിന്റ് ആർ.ടി.ഒ സജി ജോർജ്ജ് ക്രിസ്മസ്സ് സന്ദേശം നൽകും. കൺവെൻഷൻ ഫാ.ഫിലിപ്പോസ് ഡാനിയൽ ഉദ്ഘാടനം ചെയ്യും.