 
പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആറന്മുള മലമൂടിയിൽ കിടങ്ങന്നൂർ നീർവിളാകം കാവിരിക്കും പറമ്പിൽ വീട്ടിൽ കെ.ആർ.കണ്ണൻ(46)നെ ആറന്മുള പൊലീസ് പിടികൂടി. പെൺകുട്ടിയുടെ ബന്ധുവാണ് ഇയാൾ. 2022 ലാണ് കേസിനാസ്പദമായ സംഭവം.
ഇതിനിടെ പെൺകുട്ടിയെ മറ്റൊരു യുവാവ് സ്‌നേഹം നടിച്ച് കൂട്ടികൊണ്ടുപോയി. ഇയാൾക്കു വേണ്ടി അന്വേഷണം നടക്കുന്നുണ്ട്. ഇൻസ്‌പെക്ടർ വി.എസ് പ്രവീണിന്റെ നേതൃത്വത്തിൽ എസ്.സി.പി ഓമാരായ പ്രദീപ്, ഉമേഷ്, ബിനു ഡാനിയേൽ, താജുദ്ദീൻ, സി.പി.ഓമാരായ വിഷ്ണു, ജിതിൻ, വിനോദ്, സുന്നജൻ എന്നിവരാണ് കേസ് അന്വഷിക്കുന്നത്.