
പത്തനംതിട്ട : ക്രിസ്മസ് പരീക്ഷയ്ക്ക് ചോദ്യപ്പേപ്പർ അദ്ധ്യാപകർ സ്കൂൾ തലത്തിൽ തയ്യാറാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശത്തിൽ കെ.പി. എസ്.ടി. എ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി എസ്. പ്രേം എന്നിവർ പ്രതിഷേധിച്ചു. ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് ഡിസംബർ 13 ന് തിരുവല്ല താലൂക്കിന് അവധി നൽകിയിരുന്നു ഈ ദിവസം നടക്കേണ്ട പരീക്ഷകൾ 20 ലേക്ക് മാറ്റി ചോദ്യങ്ങൾ അദ്ധ്യാപകർ സ്കൂൾ തലത്തിൽ തയ്യാറാക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നാലെ പരീക്ഷകൾ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ ഉദാഹരണമാണിതെന്ന് അവർ പറഞ്ഞു.