അടൂർ: എസ്.എൻ.ഡി.പിയോഗം അടൂർ യൂണിയനിലെ പഴകുളം തെക്ക് 4512 നമ്പർ ശാഖയിലെ ഗുരു ഷേത്രത്തിന്റെ വഞ്ചി കുത്തിത്തുറന്ന് മോഷ്ടാക്കൾ പണം അപഹരിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ക്ഷേത്രം വൃത്തിയാക്കാനെത്തിയ ശാഖാംഗമാണ് വഞ്ചി കുത്തിത്തുറന്ന നിലയിൽ കണ്ടത്. ശാഖായോഗം ഭാരവാഹികൾ വിവരം പൊലിസിൽ വിവരം അറിയിച്ചു. പൊലീസ് പരിശോധന നടത്തി അന്വേഷണം തുടങ്ങി.