yoga
പുഷ്പഗിരി ഡെന്റൽ കോളേജിൽ പൈതൃക സ്കൂൾ ഓഫ് യോഗയുടെ നേതൃത്വത്തിൽ മെഡിറ്റേഷൻ - യോഗ ക്ലാസ്

തിരുവല്ല : ലോക മെഡിറ്റേഷൻ ഡേ ആഘോഷത്തിന്റെ ഭാഗമായി പുഷ്പഗിരി ഡെന്റൽ കോളേജിൽ പൈതൃക് സ്കൂൾ ഒഫ് യോഗയുടെ നേതൃത്വത്തിൽ മെഡിറ്റേഷൻ-യോഗ ക്ലാസും പ്രഭാഷണവും നടത്തി. പുഷ്പഗിരി ഡയറക്ടർ ഫാ.അബി വടക്കുംതല, ഡെന്റൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സുനിൽ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ മാനസിക സംഘർഷം കുറയ്ക്കാനും ശാരീരികരോഗ്യത്തിനും മെഡിറ്റേഷന്റെയും യോഗയുടെയും പ്രാധാന്യം വളരെ വലുതാണെന്നും വസുധൈവകുടുംബകം എന്ന മഹാസന്ദേശവും പ്രൊഫ.ഡോ. ഷെർലിൻ നൽകി. ഇന്ത്യൻ യോഗ അസോസിയേഷന്റെ അസോസിയേറ്റ് സെൻറർ പൈതൃക് സ്കൂൾ ഓഫ് യോഗ ഡയറക്ടർ യോഗാചാര്യ സുധീഷ് കുമാർ ധ്യാന പരിശീലനത്തിന് നേതൃത്വം നൽകി.