തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപന സമ്മേളനം ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വിജി നൈനാൻ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇൻചാർജ്ജ് അനീഷ് എം.ബി അദ്ധ്യക്ഷത വഹിച്ചു. അനുരാധ സുരേഷ്, ടി.പ്രസന്നകുമാരി, അലക്സ് ജോൺ പുത്തൂപ്പള്ളിൽ, ഏബ്രഹാം തോമസ്, നിഷ അശോകൻ, ബിനിൽകുമാർ, മറിയാമ്മ ഏബ്രാഹം, ലിജി ആർ.പണിക്കർ, സോമൻ താമരചാലിൽ , ജിനു തോമ്പുംകുഴി, വിശാഖ് വെൺപാല, രാജു പുളിമ്പള്ളിൽ, അനു.സി.കെ, ചന്ദ്രലേഖ, അരുന്ധതി അശോക്, ജിനു തോമ്പുംകുഴി, കെ.റ്റി ചാക്കോ എന്നിവർ പ്രസംഗിച്ചു. മത്സര വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.