20-reflector-jacket
പന്തളം പോലീസ് സ്റ്റേഷനിലേക്ക് ആവശ്യമായ റിഫ്‌​ളക്ടർ ജാക്കറ്റ് പൂഴിക്കാട് തെക്ക് വൈപ്പിൻ നഗർ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നൽ​കു​ന്നു

പന്തളം : പൊലീസ് സ്റ്റേഷനിലേക്ക് ആവശ്യമായ റിഫ്‌​ളക്ടർ ജാക്കറ്റ് പൂഴിക്കാട് തെക്ക് വൈപ്പിൻ നഗർ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നൽകി. ഈ മണ്ഡല കാലത്ത് റിഫിൾക്ടർ ജാക്കറ്റ് സേനയ്ക്ക് വളരെയധികം പ്രയോജനം ചെയ്യുമെന്ന് പന്ത​ളം എ​സ്.എ​ച്ച്.ഒ പ്രജീഷ് പറഞ്ഞു. ജനമൈത്രി ബീറ്റ് ഓഫീസർ അമീഷ്, അസോസിയേഷൻ പ്രസിഡന്റ് ബാബുക്കു​ട്ടി കെ. മാത്യു, ജനറൽ സെക്രട്ടറി ബാബു വർഗീസ് മുളമൂട്ടിൽ, വൈസ് പ്രസിഡന്റ് സദാനന്ദൻ, ട്രഷറർ രാജു ഡാനിയേൽ, മോളി ജോയി, ഷേർളി കുഞ്ഞുമോൻ, സ്വപ്ന സുരി, റജി പത്തിയിൽ, ടോണി എന്നിവർ പങ്കെടുത്തു.