20-aranmula-engg-coll

ആറന്മുള: കോളേജ് ഒഫ് എൻജിനീയറിംഗിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗവും ടെക് ബൈ ഹാർട്ടും ചേർന്ന് സൈബർ സുരക്ഷ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിംഗ് എന്ന വിഷയത്തിൽ നടന്ന സെമിനാർ പത്തനംതിട്ട ഡിവൈ എസ് പി നന്ദകുമാർ എസ് ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടർ സയൻസ് ആആൻഡ് എൻജിനീയറിങ് വിഭാഗം മേധാവി അസിസ്റ്റന്റ് പ്രൊഫസർ സിജു കോശി സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഡോ.അജീഷ് എസ് അദ്ധ്യക്ഷത വഹിച്ചു. സൈബർ സെക്യൂരിറ്റി അനലിസ്റ്റ് ധനൂപ് ആർ , അസിസ്റ്റന്റ് പ്രൊഫസർ ധന്യ വി കുറുപ്പ് എന്നിവർ സംസാരിച്ചു.