
പന്തളം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തളം, കുളനട ബ്ലോക്കുകളുടെ സംയുക്ത അഭിമുഖ്യത്തിൽ മാർച്ചും ധർണയും നടത്തി. പന്തളം സബ്ട്രഷറിക്ക് മുമ്പിൽ നടന്ന ധർണയിൽ കെ.എസ് എസ് പി.യു പന്തളം ബ്ലോക്ക് പ്രസിഡന്റ് ടി.എൻ കൃഷ്ണപിള്ള അദ്ധ്യ ക്ഷത വഹിച്ചു. കെ.എസ്.എസ്.പി.യു. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കെ.എസ് സോമനാഥപിള്ള ഉദ്ഘാടനം ചെയ്തു. കെ.പി.ഭാസ്‌കരൻ പിള്ള, പി.ജി. കൃഷ്ണപിള്ള , റ്റി ജി.ഗോപാലകൃഷ്ണൻ നായർ , പി.ആർ.സാംബശിവൻ ,വി.ജി.ഭാസ്‌ക്കരക്കുറുപ്പ് എൻ.ഗോവിന്ദനുണ്ണിത്താൻ എന്നിവർ പ്രസംഗിച്ചു.